
കുണ്ടറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. ഇളമ്പള്ളൂർ വസന്ത ഭവനിൽ കെ. ശിവശങ്കരൻ (73) ആണ് മരിച്ചത്. ജൂലായ് 15 നു പുലർച്ച 5.30ന് ജോലി സ്ഥലത്തേക്ക് പോകാൻ ബസ് കയറാനായി മുക്കട ജംഗ്ഷനിലേക്ക് പോകവേ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം കാർ ഇടിക്കുകയായിരുന്നു. കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ 11ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ജൈനമ്മ. മക്കൾ: അരുൺ ശങ്കർ, അമ്പാടി ശങ്കർ.