തൊടിയൂർ: ജെ.പി.പാവുമ്പ രചിച്ച നാലാമത് കവിതാ സമാഹാരമായ ശ്മശാനത്തിലെ സഹയാത്രികർ കേരള സാഹിത്യ അക്കാഡമി അംഗം ഡോ.സി.ഉണ്ണിക്കൃഷ്ണൻ അഡ്വ.പാവുമ്പ സഹദേവന് നൽകി പ്രകാശനം ചെയ്തു. പാവുമ്പ പാലമൂട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. കവി മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ഫ്രെസ് കോ സുഗതൻ സ്വാഗതം പറഞ്ഞു. രാകേഷ് സത്യൻ പുസ്തകം പരിചയപ്പെടുത്തുകയും സന്തോഷ് പ്ലാശ്ശേരി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ശശി കൊയ്പ്പള്ളി, ഹരി ആർ.പെരുമന, ബിജു മഞ്ഞാടി, ഗ്രാമ പഞ്ചായത്തംഗം ബി.ബിജു, ശരത് കുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന കവിയരങ്ങ് കാഥിക തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. നന്ദകുമാർ വള്ളിക്കാവ് അദ്ധ്യക്ഷനായി. മുജീബ് തേവലക്കര
സ്വാഗതം പറഞ്ഞു. പ്രശസ്ത കവികൾ പങ്കെടുത്തു. ജെ.പി. പാവുമ്പ മറുപടി പറഞ്ഞു.