sathesh-
ജില്ലാസെക്രട്ടറി സതിഷ് ബാബു പുത്തൻനട

കൊല്ലം: ജസ്റ്റിസ് ഫോർ പിപ്പിൾ കൗൺസിലിന്റെ കൊല്ലം ജില്ല രൂപീകരണ യോഗം അഞ്ചൽ ഏരൂർ എസ്.എൻ.ഡി​.പി​ ഓഡിറ്റോറിയത്തിൽ സംസ്ഥന പ്രസിഡന്റ് രാധ എസ്.നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥന കമ്മറ്റി അംഗം സജിത്ത് അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥന സെക്രട്ടറി അറാലുംമൂട് ചന്ദ്രബാബു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മടത്തറ തുളസീധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥനകമ്മറ്റി അംഗങ്ങളായ സുനിൽ, കൈരളി ജയകുമാർ, സിന്ധു തുടങ്ങിയവർ സംസാരി​ച്ചു. കൊല്ലം ജില്ല പ്രസിഡന്റായി ഷാജി അബ്രോസ്‌ കുണ്ടറ, ജില്ല സെക്രട്ടറിയായി സതിഷ്ബാബു, പുത്തൻനട ട്രഷറർ ബിജു ഏരൂർ എന്നി​വരെ തിരഞ്ഞെടുത്തു.