കൊല്ലം: പ്രവാചകരുടെ കല്പനകളും വിരോധനങ്ങളും മുറുകെപ്പിടിച്ചു സമൂഹത്തോട് സംവദിക്കൽ ഓരോ വിശ്വാസിയുടെയും കടമയാണെന്നും അവരുടെ അദ്ധ്യാപനങ്ങൾ സ്വയം പ്രാവർത്തികമാക്കുകയും ശേഷം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുകയും ചെയ്താൽ മാത്രമേ ഓരോ മനുഷ്യന്റെയും ജീവിത ദൗത്യം പൂർണമാവുകയുള്ളൂവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു
പ്രവാചകൻ (സ്വ): പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ സുന്നി യുവജന സംഘം ആചരിക്കുന്ന റബീഹ് ക്യാമ്പയിൻ പരിപാടികളുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് ദാരിമി അദ്ധ്യക്ഷതയിൽ വഹിച്ചു. ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡന്റ് എം.എം. അബ്ദുറഹിമാൻ ബാഖവി പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. ക്യാമ്പയിൻ സമിതി കൺവീനർ അബ്ദുൽ ജവാദ് ബാഖവി സ്വാഗതവും ജില്ലാ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ നന്ദിയും പറഞ്ഞു