കടയ്ക്കൽ: കൊല്ലം ജില്ല രൂപികൃതമായിട്ട് 75 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ജില്ലയുടെ സവിശേഷതകൾ കുട്ടികൾക്ക് പരിചയപെടുത്തുന്ന "കൊല്ലം നമ്മുടെ ഇല്ലം" എന്ന പദ്ധതിക്ക് വയല എൻ.വി.യു.പി സ്കൂളിൽ തുടക്കമായി. പി.ടി.എ പ്രസിഡന്റ് ജി.രാമാനുജൻപിള്ളയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്തു. കൊല്ലം നമ്മുടെ ഇല്ലം പദ്ധതിയുടെ ആദ്യ യാത്ര സംഘം കോട്ടുക്കൽ ഗുഹാക്ഷേത്രം സന്ദർശിച്ചു. അഞ്ചൽ എ. ഇ.ഒ എ. ജഹ്ഫറുദീൻ, സ്കൂൾ മാനേജർ കെ.ജി.വിജയകുമാർ, വയലാ ശശി, ബി.സുരേന്ദ്രൻ പിള്ള, ബി.രാജീവ്,എൻ.തങ്കപ്പൻ പിള്ള മനുമോഹൻ, എബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.