പുനലൂർ: തൈക്കാട് അയ്യാഗുരു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും ജനപ്രതിനിധികൾക്ക് അനുമോദനവും നൽകി. കരവാളൂർ വെള്ളാള ഭവനിൽ ചടന്ന ചടങ്ങ് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. മുൻ വിവരാവകശ കമ്മിഷൻ അംഗം അഡ്വ.എച്ച് രാജീവൻ അവാഡുകൾ വിതരണം ചെയ്തു. ഫൗണ്ടഷൻ ചെയർമാൻ പി.അർജ്ജുനൻ പിള്ള അദ്ധ്യക്ഷനായി. കരവാളൂർ പഞ്ചാത്ത് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ ,മുൻ പ്രസിഡന്റുമാരായ വി.രാജൻ, അഡ്വ.ജിഷമുരളി, മാത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.അശോക് കുമാർ,ഡയറക്ടർ ബോർഡ് അംഗം കെ.ശശിധരൻ പിള്ള , ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അയിലറ ഹരികുമാർ, വൈസ് പ്രസിഡന്റ് അഡ്വ.എസ്.ആർ.സുരേന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി ജി.മുരളീധരൻ പിള്ള,ഖജാൻജി കെ.രാമചന്ദ്രൻ പിള്ള,കെ.അജയകുമാർ,കെ.ശശാങ്കൻ,രമ്യ, പ്രിയസുനിൽ ആർ.ബാലചന്ദ്രൻ പിള്ള, കെ.ജി.രാധാകൃഷണ പിള്ള തുടങ്ങിയവർ സംസാരിച്ചു. മാത്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.അശോക് കുമാർ, ഡയറക്ടർ കെ.ശശിധരൻ പിള്ള എന്നിവരെ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ചടങ്ങിൽ ആദരിച്ചു.