പുനലൂർ: കരവാളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവേകാനന്ദ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണവും സമ്മാന പദ്ധതി വിജയികൾക്ക് സമ്മാന വിതരണവും നടത്തി. 200 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.സംഘത്തിന്റെ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ലതികാമ്മ ഉദ്ഘാടനം ചെയ്തു. ഓക്സ്ഫോർഡ് സെൻട്രൽ സ്കൂൾ മാനേജർ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സജി കുമാർ , രാജേന്ദ്രൻ , പ്രമോദ് കുമാർ ,ജയകുമാർ വിമൽകുമാർ, മോഹനൻ നായർ ബിനു എന്നിവർ സംസാരിച്ചു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒരു പവൻ സ്വർണം ശ്യാംകുമാർ ശംഭു ഭവൻ വല്ലാറ്റ്,.രണ്ടാം സമ്മാനം സൗമ്യ ആനന്ദവീലാസം അടൂർ, മൂന്നാം സമ്മാനം രാഹുൽ രാഹുൽ ഭവനം ചെറുപൊയ്ക പുത്തൂർ എന്നിവർക്ക് ലഭിച്ചു.
തുടർന്നു നിർദ്ധനരായ കുടുംബങ്ങൾക്ക് ഉള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.