കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ 60 വീതം സീറ്റുകൾ അധികമായി അനുവദിച്ചു. പുതുതായി അനുവദിച്ച സീറ്റുകളിലേക്കുള്ള അഡ്‌മിഷൻ നാളെ രാവിലെ 9 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കും അഡ്‌മിഷൻ നടപടികളിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474-2530043, 9544431825, 8281811074