കൊട്ടാരക്കര: നിർമ്മാണത്തൊഴിലാളികളുടെ 13 മാസത്തെ പെൻഷൻ കുടിശിക ഓണത്തിനു മുമ്പ് പൂർണമായും വിതരണം ചെയ്യണമെന്ന് കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ( ബി.എം.എസ്) ആവശ്യപ്പെട്ടു. പെൻഷൻ ആവശ്യപ്പെട്ടുകൊണ്ട് ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണത്തൊഴിലാളികൾ കൊട്ടാരക്കര താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. മുഖ്യമന്ത്രിക്ക് നൽകുന്നതിനുള്ള നിവേദനം കൊട്ടാരക്കര താഹസീൽദാർക്ക് കൈമാറുകയും ചെയ്തു, ജില്ലാ സെക്രട്ടറി സനിൽകുമാർ ധർണ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസി‌ഡന്റ് ‌ഡി.എസ്. ഉണ്ണി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സേതു നെല്ലിക്കോട്, കേസരി അനിൽ, അരുൺ മിത്ര, അഡ്വ. ശിവകുമാർ, പ്രസന്നൻ, ദിലീപ്, ഹരിദാസൻ, തുളസീധരൻപിള്ള, വിനോദ് രാജ് ,മോഹൻ കുറുപ്പ് എന്നിവർ സംസാരിച്ചു.