ചവറ: എം.എസ്.എൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കുട്ടികൾക്കായി സിമ്പോസിയ 24 എന്ന പേരിൽ ചടങ്ങ് സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 4ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മുൻ ചീഫ് സെക്രട്ടറി ഡോ.ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡോ.വി. പി.ജ്യോതിരാജ് (വൈസ് ചാൻസിലർ) ,എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റി മുഖ്യപ്രഭാഷണം നടത്തും. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ , കോളേജ് ട്രസ്റ്റി അഡ്വ.എൻ.രാജൻ പിള്ള, സിൻഡിക്കേറ്റ് മെമ്പർ ജി.മുരളീധരൻ പിള്ള എന്നിവർ പങ്കെടുക്കും. കൺവീനർ ഡോ.കെ.ഗോവിന്ദൻകുട്ടി ,ജോയിന്റ് ഡയറക്ടർ പ്രൊഫ.എൻ.ഗോപാലകൃഷ്ണപിള്ള ,പ്രിൻസിപ്പൽ ഡോ.മധു ആർ.പ്രൊഫ.അരുൺ അരവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.