mohan-
നടൻ മോഹൻലാൽ അച്ചൻകോവിൽ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നു

പത്തനാപുരം: നടൻ മോഹൻലാൽ അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ 6.15ന് എത്തിയ മോഹൻലാലും സംഘവും അർച്ചനയും വഴിപാടുകളും നടത്തി ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ തങ്ങിയ ശേഷമാണ് മടങ്ങിയത്. മോഹൻലാലിനൊപ്പം ഡ്രൈവറും മൂന്ന് സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്. മുൻപ് പലതവണ ലാൽ ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.

ചെങ്കോട്ട വഴിയെത്തി അതു വഴി തന്നെ മടങ്ങുകയും ചെയ്തു.