ശാസ്താംകോട്ട : വെസ്റ്റ് കല്ലട എൽ.പി.എസിൽ അടുക്കള പച്ചക്കറിത്തോട്ടം നിർമ്മാണോദ്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിന്ത ലൈബ്രറിയുടെ സഹായത്തോടെയാണ് സ്കൂളിൽ വിപുലമായ പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.എം.സി ചെയർമാൻ എസ്.ഷാനവാസ് അദ്ധ്യക്ഷനായി. പദ്ധതി വിശദീകരണവും തൈ നടീലും നൂണ്മീൽ ഓഫീസർ മനു വി കുറുപ്പ് നിർവഹിച്ചു. പ്രധാന അദ്ധ്യാപിക മിനി ഭാസുരംഗൻ സ്വാഗതം പറഞ്ഞു. ടി.രവീന്ദ്രൻ പിള്ള, ആർ. ഹരിദാസ്, വിജയ കുമാരൻ പിള്ള എന്നിവർ സംസാരിച്ചു.ജെ. പ്രമോദ് നന്ദി പറഞ്ഞു.