photo
കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി ട്രഷറിക്ക് മുന്നിൽ നടത്തിയ വിശദീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ചിദംബരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കെ.എസ്. എസ്.പി.എ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. പെൻഷൻകാർക്ക് ലഭിക്കാനുള്ള 11​-ാം ശമ്പള പരിഷ്​കരണ കുടിശ്ശിക അനുവദിക്കുക, കുടിശികയായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, 12​ാം പെൻഷൻ പരിഷ്​കരണ കമ്മിഷനെ നിയമിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യോഗം നടത്തിയത്. വിശദീകരണയോഗം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സി. ഗോപിനാഥ പണിക്കർ അദ്ധ്യക്ഷനായി. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ചിദംബരൻ ഉദ്ഘാടനം ചെയ്തു. സോമരാജൻ, ഇ.അബ്ദുൽ സലാം,ജി.സുന്ദരേശൻ, എച്ച്. മാരിയത്ത് ബീവി, ആർ.രാജശേഖരൻ പിള്ള, പ്രൊഫ.ആർ.രവീന്ദ്രൻ നായർ, ബി.സ്​കന്ദകുമാർ, ബി.അനിൽകുമാർ, വൈ.ഖാലിദ് കുഞ്ഞ്, കെ.വി.അനന്തപ്രസാദ്, ജെ.വിശ്വംഭരൻ, ജോർജ് ക്ലിഫോർഡ് കാർഡോസ്, പി.എൻ. ശ്രീകുമാർ, പുന്നൂർ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.