കൊല്ലം : ബലാത്സംഗ കേസിൽ പ്രതിയായ എം.മുകേഷ് എം.എൽ.എയെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അധ:പതനത്തിനാണെന്ന് കെ. മുരളീധരൻ പറഞ്ഞു. മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായിയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എ.ഡി.ജി.പി അജിത് കുമാറും ഉൾപ്പെട്ട അച്ചുതണ്ട് നടത്തിയ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി സി.പി.എം എം.എൽ.എ തന്നെ രേഖാമൂലം പുറത്തുകൊണ്ടു വന്നു. ഇത് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണ അദ്ധ്യക്ഷയായി. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, അഡ്വ.എ.ഷാനവാസ് ഖാൻ, എ.കെ. ഹഫീസ്, കെ.പി.സി.സി സെക്രട്ടറിമാരായ സൂരജ് രവി, അഡ്വ. പി.ജെർമിയസ്, നടുക്കുന്നിൽ വിജയൻ, അഡ്വ. ബേബിസൺ, ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, പി.ആർ. പ്രതാപചന്ദ്രൻ, ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എസ്.കൃഷ്ണകുമാർ, എൻ. ഉണ്ണിക്കൃഷ്ണൻ, സന്തോഷ് തുപ്പാശ്ശേരിൽ, എം.എം. സഞ്ജീവ് കുമാർ, ആർ.എസ്. അബിൻ, കൃഷ്ണവേണി ശർമ, എസ്. ശ്രീകുമാർ, ബി.തൃദീപ് കുമാർ, അഡ്വ. ആനന്ദ് ബ്രഹ്‌മാനന്ദ്, അഡ്വ .വിഷ്ണു സുനിൽ പന്തളം, അഡ്വ. ഫേബ സുദർശൻ, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, മെച്ചെഴുത്ത് ഗിരീഷ്, രാജീവ് പാലത്തറ, ആർ. രമണൻ, അബ്ദുൽ റഹ്മാൻ, സരസ്വതി രാമചന്ദ്രൻ എന്നിവ‌ർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ എം.എസ്. സിദ്ദിഖ്, അലക്‌സാണ്ടർ, എ.കെ. സാബ് ജാൻ, ജി.കെ. പിള്ള, മീരാ രാജീവ്, ശശികുമാർ, വില്യം ജോർജ്, സുഭാഷ് ചന്ദ്രബോസ്, മുണ്ടയ്ക്കൽ രാജശേഖരൻ, സന്തോഷ് കിടങ്ങിൽ എന്നിവ‌ർ നേതൃത്വം നൽകി.