p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ ഓപ്പൺ ബുക്ക്‌ പരീക്ഷ 8ന് നടക്കും. പരീക്ഷയുടെ ഓപ്പറേഷൻ മാന്വൽ മന്ത്രി ആർ. ബിന്ദു ഇന്ന് സെക്രട്ടേറിയറ്റിലെ നവകൈരളി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.

ഒരു ഓപ്പൺ യൂണിവേഴ്സിറ്റി ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്തുന്നത് ഇന്ത്യയിൽ ആദ്യമാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മാതൃകാ പരീക്ഷ വിജയകരമായി ആഗസ്റ്റ് 13 ന് നടന്നിരുന്നു. 8 ന് കേരളത്തിലെ വിവിധ ജില്ലകളിലെ 14 കേന്ദ്രങ്ങളിൽ ആദ്യ ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്തും.

ഓപ്പൺ ബുക്ക് പരീക്ഷ നടത്താൻ, പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് നൽകി​യ വിശദമായ നിർദ്ദേശത്തിന് സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. ബിരുദാനന്തര ബിരുദ തലത്തിലെ പ്രോഗ്രാമുകളിൽ രണ്ടാം സെമസ്റ്ററിലെ ഫൗണ്ടേഷണൽ സ്‌കിൽസ് ഫോർ റിസർച്ച് ആൻഡ് റൈറ്റിംഗ്‌സ് എന്ന കോഴ്സിലാണ് ഇപ്പോൾ ഓപ്പൺ​ ബുക്ക് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാനും മേൽനോട്ടം വഹിക്കാനും കേരള സർവകലാശാല മുൻ സീനിയർ പ്രൊഫസർ ഡോ. അച്യുത് ശങ്കർ എസ്. നായർ അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതിയെ യൂണിവേഴ്സിറ്റി നിയമിച്ചിട്ടുണ്ട്. റെസ്ട്രിക്റ്റഡ് ടൈപ്പ് ഓപ്പൺ ബുക്ക് പരീക്ഷയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. സർവകലാശാല പഠിതാക്കൾക്ക് തയ്യാറാക്കി നൽകിയിരിക്കുന്ന സെൽഫ് ലേണിംഗ് മെറ്റീരിയൽ പരീക്ഷ ഹാളിൽ റഫറൻസി​നായി​ കൊണ്ടുവരാം.

ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ​ ​ടെ​ക്‌​നോ​ള​ജി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​റീ​ജി​യ​ണ​ൽ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​ർ​ ​(​ആ​ർ.​സി.​സി​)​​​ ​ന്യൂ​ക്ലി​യ​ർ​ ​മെ​ഡി​സി​ൻ​ ​ടെ​ക്‌​നോ​ള​ജി​സ്റ്റ് ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 25​ ​വൈ​കി​ട്ട് 3​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ഫോ​മി​നും​:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

അ​ഭ​യ​കി​ര​ണം​ ​പ​ദ്ധ​തി​യി​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ശ​ര​ണ​രാ​യ​ ​വി​ധ​വ​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​പ്ര​തി​മാ​സം​ 1,000​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കു​ന്ന​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​വ​കു​പ്പി​ന്റെ​ ​അ​ഭ​യ​കി​ര​ണം​ ​പ​ദ്ധ​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന,​ 50​ ​വ​യ​സി​ന് ​മേ​ൽ​ ​പ്രാ​യ​മു​ള്ള​തും​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​മ​ക്ക​ൾ​ ​ഇ​ല്ലാ​ത്ത​തു​മാ​യ​ ​വി​ധ​വ​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ബ​ന്ധു​ക്ക​ൾ​ക്കാ​ണ് ​ധ​ന​സ​ഹാ​യം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​c​h​e​m​e​s.​w​c​d.​k​e​r​a​l​a.​g​o​v.​i​n.​ ​അ​ങ്ക​ണ​വാ​ടി​യി​ലും​ ​ശി​ശു​വി​ക​സ​ന​പ​ദ്ധ​തി​ ​ഓ​ഫീ​സു​ക​ളി​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​വ​നി​ത​ ​ശി​ശു​വി​ക​സ​ന​ ​ഓ​ഫീ​സി​ലും​ ​വി​വ​ര​ങ്ങ​ള​റി​യാം.