പുനലൂർ‌: ഹിന്ദു സേന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മഹാഗണേശോത്സവം നാളെ മുതൽ 7വരെ തീയതികളിൽ നടക്കും. നാളെ രാവിലെ 6ന് ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഗണേശോത്സവ രഥയാത്ര പ്രയാണ ഘോഷയാത്രയിൽ വിനായക മിഴിതുറക്കൽ കർമ്മം മധുര സൗത്ത് മുൻ എം.എൽ.എ എസ്.എസ്.ശരവണൻ നിർവഹിക്കും.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ, സെക്രട്ടറി അയ്യപ്പൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 6ന്കുണ്ടറ ഇളമ്പള്ളൂർ ദേവി ക്ഷേത്രത്തിൽ എത്തുന്ന രഥ യാത്രയ്ക്ക് പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. 6ന് രാവിലെ ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെടുന്ന രഥയാത്ര വിവിധ ക്ഷേത്രങ്ങളിൽ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ എത്തി ചേർന്ന് വിഗ്രഹ പ്രതിഷ്ഠ നടത്തും. വൈകിട്ട് 6ന് നടക്കുന്ന ഗണേശോത്സവം എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊളുത്തി ഉദ്ഘാടനം ചെയ്യും. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, അഡ്വ.ബിന്ദുകൃഷ്ണ , യജ്ഞാചാരിയൻ മാത്രസുന്ദരേശൻ സനാതനം, അഡ്വ.എം.എസ്.ഗോപകുമാർ, അഡ്വ.തേവള്ളി ആർ.സന്തോഷ്കുമാർ, ഡോ.ആർ.ദിജുകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. 7ന് രാവിലെ ഗണേശപുരാണ സത്സംഗം,ഗണേശ പുരാണ പാരായണം,നാമസങ്കിർത്തനം,ഗണേശ കഥാപ്രവചനം, നിവേദ്യവിതരണവും ,വൈകിട്ട് 4ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും വിഗ്രഹ നിമഞ്ജനവും നടക്കും.