കുണ്ടറ: ആറുമുറിക്കട സെന്റ്മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പിന്റെയും വി. സൂനോറോ വണക്കത്തിന്റെയും കൺവെൻഷന്റെയും നാലാം ദിനമായ ഇന്ന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, 8.15ന് എം.എസ്.ഒ.ടി സെമിനാരിയിലെ മിഖായേൽ റമ്പാന്റെ മുഖ്യകാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന, 10.30 ന് ഫാ. പോൾ മാത്യു നല്ലില നയിക്കുന്ന ധ്യാനം, വൈകിട്ട് 6ന് സന്ധ്യ നമസ്കാരം, 6.45ന്ന് ഗാനശുശ്രൂഷ, 7ന് ഫാ. ജോർജ് മാന്തോട്ടം മൂവാറ്റുപുഴയുടെ സുവിശേഷ പ്രസംഗം. പെരുന്നാൾ ദിവസങ്ങളിൽ മാതാവിന്റെ ഇടക്കെട്ട് (വി. സൂനോറോ) വിശ്വാസികൾക്ക് തൊട്ടു വന്ദിക്കാനായി പേടകത്തിന് പുറത്ത് വയ്ക്കും.