എഴുകോൺ : സ്ത്രീപക്ഷ സൗഹൃദത്തിലൂന്നിയ വികസന പദ്ധതികളിലൂടെ നവീകരിച്ച നെടുമൺകാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രം മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുത്തൻ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയത്. സമർപ്പണ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് അദ്ധ്യക്ഷനായി.അസി.എൻജിനീയർ എം.എഫ്.അസ്ജാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ സജനി ഭദ്രൻ, ബ്ലോക്ക് അംഗങ്ങളായ കെ.ഐ.ലതീഷ്, ദിവ്യ സജിത്ത്, ഗീത ജോർജ്, ബി.ബിന്ദു, എം. ശിവപ്രസാദ്, മിനി അനിൽ, പഞ്ചായത്ത് അംഗം സി.ജി. തിലകൻ, എച്ച്.എം.സി. അംഗങ്ങളായ ജി. ത്യാഗരാജൻ, ജി. മോഹനൻ, എൻ.എസ്. സജീവ്, ബിനു.കെ. കോശി, ബ്ലോക്ക് സെക്രട്ടറി ആർ.ദിനിൽ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി. അനുപമ, മെഡിക്കൽ ഓഫീസർ പി.ആർ. സലില എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് കെ.മിനി സ്വാഗതം പറഞ്ഞു.
കിടത്തി ചികിത്സയുമുണ്ട്
എഴുകോൺ,കരീപ്ര, പൂയപ്പള്ളി, വെളിയം,നെടുവത്തൂർ ആരോഗ്യ കേന്ദ്രങ്ങളുടെ മദർ പി.എച്ച്.സിയാണ് നെടുമൺകാവ് ആരോഗ്യകേന്ദ്രം. പതിറ്റാണ്ടുകൾക്ക് മുൻപ് പ്രസവ ചികിത്സയടക്കം ഇവിടെ നടന്നിരുന്നു. കാലക്രമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ക്ഷയിച്ചു. നിലവിൽ കിടത്തി ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുണ്ട്.
24.8 ലക്ഷം രൂപയുടെ നവീകരണം
മുൻകൈ എടുത്ത് എ.അഭിലാഷ്
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ എ. അഭിലാഷാണ് ഇപ്പോഴത്തെ വികസന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത്. ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലടക്കം ദിശാബോധത്തോടെയാണ് പദ്ധതിയാസൂത്രണം. മന്ത്രി കെ.എൻ. ബാലഗോപാൽ ബഡ്ജറ്റിൽ അനുവദിച്ച രണ്ട് കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും.