കൊല്ലം: കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പോളയത്തോട് വിശ്രാന്തിയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എക്സ്. ഏണസ്റ്റ്, വി.കെ. അനിരുദ്ധൻ, സി.പി.ഐ കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ എ. രാജീവ്, സി.പി.എം കൊല്ലം ഏരിയ സെകട്ടറി എ.എം. ഇക്ബാൽ, ലോക്കൽ സെക്രട്ടറിമാരായ അനിറ്റ്, റയാൻസ് എന്നിവർ സംസാരിച്ചു.