photo
തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫഡറേഷൻ കരുനാഗപ്പള്ളി സബ് ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫഡറേഷൻ കരുനാഗപ്പള്ളി സബ് ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. ഐ.എം.എ ഹാളിൽ നടന്ന പരിപാടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ആർ.സുരേഷ് ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി സി.സുരേഷ്ബാബു സ്വാഗതം പറഞ്ഞു. മുൻകാല പ്രവർത്തകരെ സംസ്ഥാന പ്രസിഡന്റ് എസ്.പി.പ്രജിത് കുമാർ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന ജനറൽ സെക്രട്ടറി ജി.വാസുദേവൻ നമ്പൂതിരിയും ട്രഷറർ സി.ആർ.റോബിനും വിതരണം ചെയ്തു. യു.ശ്രീക്കുട്ടൻ, എസ്.ആദർശ്, വിനോദ് പുഴകേന്തി, എസ്.രാജശ്രീ, ജി.ഹരിക്കുട്ടൻ, ആർ.രാജേഷ്, ടി.എസ്.ബിനേഷ് , സുജിത്ത് രാജ്, കൃഷ്ണപ്രസാദ്, ഷിജുഗോപാൽ, പി.ഷൈജേഷ് എന്നിവർ സംസാരിച്ചു.