ഓയൂർ: ബീവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം. ഓയൂരിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആറ് ഷട്ടറുകളുള്ള കെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള ഷട്ടറിന്റെ ഒരു പൂട്ട് തകർത്തെങ്കിലും രണ്ടാമത്തെ പൂട്ട് പൊളിക്കാൻ സാധിക്കാത്തതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മോഷണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ പൂട്ട് പൊളിക്കാനുപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി പൊലീസ് സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്.