t
അദ്ധ്യാപികയും കവയിത്രിയുമായ എം.ശൈലജയുടെ 'പല്ലില്ലാ മുത്തശ്ശി' എന്ന കവിതാസമാഹാരം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന ക്ലാസിക്കൽ മലയാളം ഡയറക്ടർ ഡോ.വി.എസ്. രാധാകൃഷ്ണന് നൽകി നിർവഹിക്കുന്നു

കൊല്ലം: അദ്ധ്യാപികയും കവയിത്രിയുമായ എം.ശൈലജയുടെ 'പല്ലില്ലാ മുത്തശ്ശി' എന്ന കവിതാസമാഹാരം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന ക്ലാസിക്കൽ മലയാളം ഡയറക്ടർ ഡോ.വി.എസ്. രാധാകൃഷ്ണന് നൽകി നിർവഹിച്ചു. ദേശിംഗനാട് എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന ചടങ്ങ് കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. കവി നീരാവിൽ വിശ്വമോഹൻ അദ്ധ്യക്ഷനായി. ചിത്രകാരനും ശില്പിയുമായ ഓച്ചിറ രാജേന്ദ്രനെ ആദരിച്ചു. ദേശിംഗനാട് എഴുത്തുകൂട്ടം ജനറൽ സെക്രട്ടറി ഡോ.സി.എം. അഷറഫ് ഷാ, മഹാകവി ഉള്ളൂർ സാംസ്കാരിക വേദി സെക്രട്ടറി പ്രൊഫ. പി.ഭാസ്കരൻ നായർ, കവി മുരുകൻ പാറശ്ശേരി, ഗ്രന്ഥകർത്താവും കവയിത്രിയുമായ എം. ശൈലജ എന്നിവർ സംസാരിച്ചു.