പടിഞ്ഞാറെ കല്ലട : പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് കാരാളിമുക്ക്. അതുകൊണ്ടുതന്നെ അപകടങ്ങളും കൂടുതലാണ്. കഴിഞ്ഞദിവസം വൈകിട്ട് ജംഗ്ഷനിലെ പോസ്റ്റ് ഓഫീസിനു മുന്നിലുള്ള സംസ്ഥാനപാതയിൽ അമിത വേഗതയിൽ കൊല്ലത്തു നിന്ന് പത്തനംതിട്ടയ്ക്ക് വന്ന വേണാട് ബസ് അതേ ദിശയിൽ സ്കൂട്ടറിൽ സഞ്ചരിച്ച അദ്ധ്യാപികയെ ഇടിച്ചു വീഴ്ത്തി. സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചു വീണ അദ്ധ്യാപികയ്ക്ക് തലനാരിഴക്കാണ് ജീവൻ തിരികെ ലഭിച്ചത്. അശ്രദ്ധയോടെയും ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും അമിതവേഗതയിൽ ഓടിച്ചു വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതിൽ ഏറെയും. പൊലീസ്,മോട്ടോർ വാഹന വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജംഗ്ഷനിലെ ചവറ ,അടൂർ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന രണ്ട് പ്രധാന പി.ഡബ്ല്യു.ഡി റോഡുകളാണ് കടപുഴ -കാരാളിമുക്ക് റോഡും കടപുഴ -വളഞ്ഞ വരമ്പ് -കാരാളിമുക്ക് റോഡും ഈ രണ്ട് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്ഷനിലെപ്രധാന പാതയിലേക്ക് അമിതവേഗതയിലാണ് പ്രവേശിക്കുന്നത്. വാഹനങ്ങളുടെ അമിതവേഗത കുറയ്ക്കാൻ ജംഗ്ഷനിൽ ഹമ്പുകൾ ,സിഗ്നൽ ലൈറ്റുകൾ, ട്രാഫിക് ബോർഡുകൾ എന്നിവ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
അഡ്വ.പി. ജർമ്മനിയാസ്,
കെ.പി.സി.സി സെക്രട്ടറി
തിരക്കേറിയ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പൊലീസിന്റെയോ ഹോം ഗാർഡുകളുടെയോ സേവനം ഉറപ്പാക്കണം. ഗതാഗതക്കുരുക്ക് നേരിടുന്ന ഭാഗങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാതിരിക്കുവാൻ നോ പാർക്കിംഗ് ബോർഡ് കൾസ്ഥാപിക്കണം.
സാബു എ പട്ടകടവ്
പടി :കല്ലട മുൻ ഗ്രാമപഞ്ചായത്ത് അംഗം
കാരാളിമുക്ക് ടൗൺ