കൊല്ലം: പെൻഷൻകാർക്ക് പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസവും നൽകേണ്ട തുക വകമാറ്റി ധൂർത്തടിക്കുന്ന സർക്കാർ നയം അപലപനീയമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച റാലിയും സത്യാഗ്രഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി മുഖൃപ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, സംസ്ഥാന സെക്രട്ടറി കെ.സി. വരദരാജൻ പിള്ള, എം. സുജൈ, കെ. രാജേന്ദ്രൻ, എ. നസീം ബീവി, ഡി. അശോകൻ, ജി. ബാലചന്ദ്രൻ പിള്ള, എ. മുഹമ്മദ് കുഞ്ഞ്, ജി സുന്ദരേശൻ, ബി. സതീശൻ, ജി. യശോധരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള, കെ. ഷാജഹാൻ, എച്ച്. മാരൃത്ത് ബീവി, എസ്. വിജയകുമാരി, ജി. അജിത് കുമാർ, എൻ. സോമൻ പിള്ള, സി.എം. മജീദ്, ജി. രാമചന്ദ്രൻ പിള്ള, എൽ. ശിവപ്രസാദ്, ആർ. രാജശേഖരൻ പിള്ള, ജി. ദേവരാജൻ എന്നിവർ സംസാരിച്ചു. സി. ഗോപിനാഥപ്പണിക്കർ, വർഗീസ് പി.എം. വൈദ്യൻ, അർത്തിയിൽ അൻസാരി, വിജയൻ ജി.ഇഞ്ചവിള, പി. രാജേന്ദ്രൻ പിള്ള, ടി.ജി. വർഗീസ്, എൻ. ഭരതൻ, എ. ബഷീർ, ആർ. വിജയൻ പിള്ള, നിസാം ചിതറ, വി. മധുസൂദനൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.