പുത്തൂർ: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബഹുനില മന്ദിരത്തിന് ശിലപാകി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 3.90 കോടി രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്. മന്ത്രി കെ.എൻ.ബാലഗോപാൽ ശിലാസ്ഥാപനം നടത്തി. പി.ടി.എ പ്രസിഡന്റ് ബിജു പൂവക്കര അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോട്ടയ്ക്കൽ രാജപ്പൻ, വിദ്യാകിരണം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കിഷോർ.കെ.കൊച്ചയ്യം, പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ, എച്ച്.എം എസ്.ലിനി എന്നിവർ പങ്കെടുത്തു.