കൊട്ടാരക്കര: മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ് 7ന് കൊട്ടാരക്കരയിൽ നടക്കും. പുതിയ ബസ് റൂട്ടുകൾ കണ്ടെത്തുന്നതിനാണ് ജനകീയ സദസ് മുൻതൂക്കം നൽകുന്നത്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പൊതു പ്രവർത്തകർക്കും ബസ് ഓപ്പറേറ്റർമാർക്കും മേഖലയിലെ വിദഗ്ധർക്കും പൊതുജനങ്ങൾക്കും ജനകീയ സദസിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാം. ഉച്ചക്ക് 12ന് കൊട്ടാരക്കര മിനി സിവിൽസ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും.