കടയ്ക്കൽ: കടയ്ക്കലിൽ ഹൈടെക് മത്സ്യമാർക്കറ്റ് വരുന്നു. പഴയ ചന്ത പൂർണമായും പൊളിച്ചാണ് പുതിയത് നിർമ്മിക്കുന്നത്. ജൂലായ് മാസം ഒപ്പുവെച്ച കരാർ പ്രകാരം 12 മാസമാണ് പദ്ധതിയുടെ നിർമ്മാണ കാലാവധി.കടയ്ക്കൽ ചന്ത ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അദ്ധ്യക്ഷയായി. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്, സുധിൻ കടയ്ക്കൽ, എസ്.രാജേന്ദ്രൻ, എസ്.വിക്രമൻ, എസ്.ബുഹാരി, എം. നസീർ, ജി.മോഹനൻ, എസ്.എസ്. ഷാനി, വേണു കുമാരൻ നായർ, കെ.വേണു, കെ.എം. മാധുരി, സി.റോസി എന്നിവർ സംസാരിച്ചു.
3.74 കോടിയുടെ
പുതിയ മാർക്കറ്റ്
1008.88 ചതുരശ്ര മീറ്റർ വിസ്തൃതി
20 കടമുറികൾ
4 മാംസ കച്ചവട കട
2 പ്രിപ്പറേഷൻ മുറ
2കോൾഡ് സ്റ്റോറേജ് മുറികൾ
28 മത്സ്യ വിപണന സ്റ്റാളുകൾ
ടോയ്ലറ്റ് സൗകര്യം
വിപണന സ്റ്റാളുകളിൽ
ഡിസ്പ്ളേ ട്രോളികൾ, സിങ്കുകൾ ,ഡ്രൈനേജ് സംവിധാനം, മാൻ ഹോളുകൾ തുടങ്ങിയവ സജ്ജമാക്കും
മാലിന്യ സംസ്കരണത്തിനും സംവിധാനം.
സംസ്ഥാനത്ത് കിഫ്‌ബിയുടെ സഹായത്തോടെ 65 മത്സ്യ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതുവരെ 51 മത്സ്യമാർക്കറ്റുകൾക്കായി 142 കോടി രൂപയുടെ ഭരണാനുമതി കിഫ്ബി നൽകിക്കഴിഞ്ഞു. അതിൽ 3.74 കോടി രൂപയാണ് കടയ്ക്കൽ മാർക്കറ്റിന് ചെലവഴിക്കുന്നത്.
മന്ത്രി ജെ.ചിഞ്ചുറാണി