photo
പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്കിലെ വായനശാലകളിൽ നിന്ന് ശേഖരിച്ച തുക ജില്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ലെനുജമാൽ, സെക്രട്ടറി പി.കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് കൈമാറുന്നു

പുനലൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്കിലെ വായനശാലകളിൽ നിന്ന് ശേഖരിച്ച 2,22850 രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. താലൂക്ക് ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് അഡ്വ.ലെനുജമാൽ, സെക്രട്ടറി പി.കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശന് കൈമാറി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സലീം, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,ജോയിന്റ് സെക്രട്ടറി ശ്രീദേവി പ്രകാശ്, അഡ്വ.പി.ആർ.ബാലചന്ദ്രൻ, ഡി.ദിനേശൻ, ഏറം ഷാജി, ആർ.ശശി തുടങ്ങിയ ജില്ല ,താലൂക്ക് കൗൺസിൽ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.