photo
പുനലൂർ സിവിൽ സ്റ്റേഷന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ മാർച്ച്

പുനലൂർ: രാജ്യത്തെയും കേരളത്തെയും ബാധിക്കുന്ന ജനകീയ പ്രശ്നങ്ങൾക്കും സിവിൽ സർവീസിന് എതിരായി ഉയരുന്ന വെല്ലുവിളികൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ മാർച്ചും ധർണയും സംഘടിപ്പിച്ചു. പുനലൂർ സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടികൾ സംഘടനാ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം.അലക്സ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് പി.മിനിമോൾ അദ്ധ്യക്ഷയായി. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ വിനോദ്, രാജ്കുമാർ, ജില്ല കമ്മിറ്റി അംഗം അജേഷ്, പുനലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ജി.അരുൺ, സെക്രട്ടറി അശ്വിൻ വി.കുമാർ,ബിനുൽ തുടങ്ങിയവർ സംസാരിച്ചു.