 
കൊല്ലം : ക്ലാപ്പന ഷണ്മുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കൊല്ലം ജില്ല ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.നാമിഷാദ് അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ എസ്.ഷീജ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എസ്.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സത്യൻ, ചന്ദ്രബോസ്, കരുനാഗപ്പള്ളി ക്ലസ്റ്റർ കൺവീനർ പി.ആർ.ഷീബ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ആർ.സിന്ധു യോഗത്തിൽ നന്ദി പറഞ്ഞു. 150 ഓളം പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 72 പേർ രക്തദാതാക്കളായി.