തൊടിയൂർ: കേരള സർക്കാർ ആയുഷ് വകുപ്പ് - ഹോമിയോപ്പതി കൊല്ലം ജില്ലാ നാഷണൽ ആയുഷ് മിഷൻ, ഗ്രാമ പഞ്ചായത്ത്, ഹോമിയേ ഡിസ്പെപെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് തൊടിയൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തും. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തൊടിയൂർ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷബ്ന ജവാദ് അദ്ധ്യക്ഷയാകും.
ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ശ്രീകുമാർ പദ്ധതി വിശദീകരിക്കും. വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീകല, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി.ഒ.കണ്ണൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് യോഗ ഇൻസ്ട്രക്ടർ, മെഡിക്കൽ ഓഫീസർ എന്നിവർ ബോധവത്കരണ ക്ലാസ് നയിക്കും. 60 വയസിന് മുകളിൽ പ്രായമുള്ള ആർക്കും ക്യാമ്പിൽ പങ്കെടുക്കാം.