കരുനാഗപ്പള്ളി: അമ്മ മനസ് കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് പാവപ്പെട്ട അമ്മമാർക്ക് ഓണപ്പുടവകൾ വിതരണം ചെയ്യും. നാളെ രാവിലെ 10 മുതൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വെച്ചാണ് വിതരണം നടക്കുന്നത്. നിർദ്ധന കുടുംബത്തിൽപ്പെട്ട അമ്മമാർക്ക് നൽകുന്ന ആടു വിതരണ പദ്ധതി, ഓണസദ്യ, വനിതാ സമ്മേളനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കും. കെ.സി. വേണുഗോപാൽ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ.ജെബി മേത്തർ എം. പി മുഖ്യപ്രഭാഷണം നടത്തും. സി.ആർ. മഹേഷ് എം.എൽ.എ ഓണപ്പുടവകൾ വിതരണം ചെയ്യും. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ചടങ്ങിൽ ആദരിക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന വനിതാ സമ്മേളനം മുൻ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ അമ്മമനസ് കൂട്ടായ്മയുടെ ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന, രക്ഷാധികാരി ശകുന്തള അമ്മവീട് എന്നിവർ പങ്കെടുത്തു.