കൊല്ലം: റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റും ഫിഷർമെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമും സംയുക്തമായി ബ്യൂട്ടീഷ്യൻ കോഴ്സിന് തുടക്കമിട്ടു. റോട്ടറിയുടെ ഈ വർഷത്തെ ജില്ലാതല പ്രോജക്ടായ ഉയരെ നൈപുണ്യ വികസനവും തൊഴിൽ പരിശീലനവും കേന്ദ്രീകരിച്ചാണിത്. എഫ്.സി.ഡി.പി സെന്ററിൽ നടന്ന ചടങ്ങിൽ ഉയരെ ജില്ലാ പ്രൊജക്ട് ചെയർപേഴ്സൺ റൊട്ടേറിയൻ ഡോ. മീര ജോൺ ഉദ്ഘാടനം ചെയ്തു. എഫ്.സി.ഡി.പി ചെയർ പേഴ്സൺ ആഗ്നസ് ജോൺ, ഫാ. ജിതിൻ സെബാസ്റ്റ്യൻ, റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഈസ്റ്റ് പ്രസിഡന്റ് കിഷോർകുമാർ, അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ വിപിൻ കുമാർ എന്നിവർ സംസാരിച്ചു. നിർദ്ധനരായ 20 സ്ത്രീകൾക്ക് സ്കിൽ ഇന്ത്യ മിഷൻ സർട്ടിഫിക്കറ്റോടു കൂടി 3 മാസം പരിശീലനം നൽകും.