കൊല്ലം: ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സമൃദ്ധി 2024 ഉത്പന്ന പ്രദർശന മേളയ്ക്ക് ഇന്ന് ആശ്രാമം മൈതാനത്ത് തുടക്കമാകും. വൈകിട്ട് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ. ഗോപൻ മേള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷത വഹിക്കും. 13ന് സമാപിക്കും. ജില്ലയിലെ ചെറുകിട വ്യവസായ ഗ്രൂപ്പുകൾ, ഖാദി, കൈത്തറി, കയർ ഫിഷറീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ നിന്നുള്ള തേൻ, നെയ്യ്, വെളിച്ചെണ്ണ, ജൈവവളം, അലങ്കാരച്ചെടികൾ, പൂക്കൾ, പച്ചക്കറി തൈകൾ വിത്തുകൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, ഫുഡ് കോർട്ട് എന്നിവ സമൃദ്ധി വിപണന മേളയിലുണ്ടാകും.