ezhukone
എഴുകോണിലെ ബന്ദിപ്പൂ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ അമ്പലത്തുംകാല പോളിടെക്നിക് ഗ്രൗണ്ടിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷിചെയ്ത ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആതിര, അസി. കൃഷി ഓഫീസർ ഷെമീന, അസി. സെക്രട്ടറി ജി.ശങ്കരൻകുട്ടി, എൻ. ആർ.ഇ.ജി.എസ്, എ.ഇ. ജയ, ഓവർസിയർ സൂര്യ, മേറ്റുമാരായ ലിസി തങ്കച്ചൻ, ലിസി ജോയി, ജയ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.