എഴുകോൺ : കരീപ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവനും എൻ.ആർ.ഇ.ജി. എസും തളവൂർക്കോണം ജീവനി ജെ.എൽ.ജി. ഗ്രൂപ്പും സ്വാതന്ത്ര്യ സമര സ്മാരക വായനശാലയും സഹകരിച്ച് നടപ്പാക്കിയ ചെണ്ടു മല്ലി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി. അജയകുമാർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം പ്രശോഭ ആദരിക്കലും സി.ഡി.എസ് ചെയർപേഴ്സൺ മിനി കുമാരി ആദ്യ വിൽപ്പനയും നിർവഹിച്ചു.