കുണ്ടറ: ആറുമുറിക്കട സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പിന്റെയും വി.സൂനോറോ വണക്കത്തിന്റെയും കൺവെൻഷന്റെയും ആറാം ദിനമായ ഇന്ന് രാവിലെ 7.15 മുതൽ പ്രഭാത നമസ്കാരം, 8.15ന് ഫാ. പൗലോസ് കാളിയമ്മേൽ കോർ എപ്പിസ്കോപ്പിയുടെ മുഖ്യ കാർമികത്വത്തിൽ വി. അഞ്ചിന്മേൽ കുർബാന, 10.30ന് മൂവാറ്റുപുഴ ഫാ. തമ്പി മാറാടി നേതൃത്വം നൽകുന്ന ധ്യാനം, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, 6.45ന് ഗാനശുശ്രൂഷ, 7ന് തുരുത്തിപ്പുള്ളി സെന്റ്. മേരീസ് കോളേജ് അസിസ്റ്റന്റ് പ്രിൻസിപ്പൽ ഫാ.എബിൻ ഏലിയാസ് സുവിശേഷ പ്രസംഗം നടത്തും. പെരുന്നാൾ ദിവസങ്ങളിൽ മാതാവിന്റെ ഇടക്കെട്ട് (വി. സൂനോറൊ) വിശ്വാസികൾക്ക് തൊട്ടുപ്രാർത്ഥിക്കാനായി പേടകത്തിന് പുറത്തുവയ്ക്കും.