കുലശേഖരപുരം : നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ്,കുലശേഖരപുരം ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ ആദിനാട് തെക്ക് സംഘപ്പുര മുക്ക് പകൽവീട്ടിൽ വെച്ച് വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത രമേശ് അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ്.അബ്ദുൾ സലീം സ്വാഗതം ആശംസിച്ചു. ഗവ.ആയുർവേദ ഡിസ്‌പെൻസറി യോഗ ഇൻസ്‌ട്രക്ടർ രാധികാ ദേവി വായോജനങ്ങളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി.കുലശേഖരപുരം സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പത്മജ പ്രസാദ്, ക്ലാപ്പന സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. എം.ഷാമില എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ഡോക്ടേഴ്സ് പാര ക്ലിനിക് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹനിർണയവും ഹീമോഗ്ലോബിൻ പരിശോധനയും നടന്നു.