dd
അദ്ധ്യാപക ദിനത്തിന്റെ ഭാഗമായി ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഗുരുവന്ദനം അദരിക്കൽ ചടങ്ങ്

ക്ളാപ്പന: അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. അദ്ധ്യാപക ദമ്പതികളായ പണിക്കിശേരിൽ പി.ഹരിപ്രിയൻ, ജി.വിജയമ്മ എന്നിവരെ ആദരിച്ചു. കൂടാതെ അദ്ധ്യാപകരായ ക്ലാപ്പന തയ്യിൽ രശ്മിയിൽ എൽ.ജഗദമ്മ, ക്ലാപ്പന കിഴക്ക് കാരേലിൽ എൻ.വസന്ത, ക്ലാപ്പന വടക്ക് രാഗസുധയിൽ ടി.എൻ. സുമുഭായി, വരവിള തയ്യിൽ എസ് .ദീപ, ക്ലാപ്പന വടക്ക് കൃഷ്ണ കൃപയിൽ സി.ബി.മീര എന്നിവരെയും ആദരിച്ചു. ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.രാജു, സെക്രട്ടറി എൽ.കെ.ദാസൻ, കെ.രാജൻ പുത്തൻ മണ്ണ്, ക്ലാപ്പന ഷിബു, എൽ. പവിത്രൻ, എസ്. വിനിത, ലൈബ്രേറിയൻ അംബികാ ഹരി, ഡി.ദേവകിരൺ, യു.കാവേരി തുടങ്ങിയവർ പങ്കെടുത്തു.