vivekanada-
കൊല്ലം പ്രസ് ക്ലബ്ബിൽ വിവേകാനന്ദ സാംസ്കാരിക വേദിയുടെ പുരസ്കാര സമർപ്പണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സ്വാമി വിവേകാനന്ദൻ മാനവീകതയുടെ മഹത്വ ദർശനം ഉദ്ഘോഷിച്ച മഹാനായിരുന്നെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ് ക്ലബ്ബിൽ വിവേകാനന്ദ സാംസ്കാരിക വേദിയുടെ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മങ്ങാട് സുബിൻ നാരായണൻ അദ്ധ്യക്ഷനായി. വിവേകാനന്ദ പുരസ്കാരം ബ്രഹ്മകുമാരി രഞ്ജിനിക്കും ക്ഷേത്ര ദർശന പുരസ്കാരം മാളികപ്പുറം മുൻ മേൽശാന്തി ശ്രീവത്സ ശർമയ്ക്കും അച്ചീവ്മെന്റ് പുരസ്കാരം കണ്ണനല്ലൂർ നവാസ് പുത്തൻ വീടിനും
മികച്ച സ്കൂളിനുള്ള പുരസ്കാരം മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിന് വേണ്ടി പ്രധാന അദ്ധ്യാപകൻ ആദർശിനും സമ്മാനിച്ചു. കുളത്തൂർ രവി, ആർ. പ്രകാശൻ പിള്ള, എസ്. വെങ്കിട്ട രമണൻ പോറ്റി, പുന്തലത്താഴം ചന്ദ്രബോസ്, വേദി പ്രസിഡന്റ് ശശി തറയിൽ എന്നിവർ സംസാരിച്ചു.