കൊല്ലം: ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച 'അദ്ധ്യാപകർ സമൂഹത്തിന്റെ ചാലക ശക്തികൾ' എന്ന സെമിനാർ ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപനം ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണെന്നും അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് മാതൃകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മഹത്തായ സേവനം മുൻനിർത്തി പ്രൊഫ. കെ ശശികുമാറിനെ ശ്രീനാരായണ കോളേജ് ഓഫ് ടെക്‌നോളജിയിലെ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ യശോധരൻ, ബയോ സയൻസ് വിഭാഗം മേധാവി എസ്. സീത, കൊമേഴ്‌സ് വിഭാഗം മേധാവി പി.എൽ. ഷീബ പ്രസാദ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി ശാലിനി എസ്.നായർ, ഇംഗ്ലീഷ് വിഭാഗം മേധാവി അപർണ കോണത്ത് തുടങ്ങിയവർ സംസാരിച്ചു.