photo
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ.വി.പി.ജഗതിരാജിന് പഠിതാക്കളുടെ കൂട്ടായ്മയായ മലയാളം കൂട്ടുകാരുടെ നേതൃത്വത്തിൽ അദ്ധ്യാപകദിന ആദരവ് നൽകുന്നു

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഡോ.വി.പി.ജഗതിരാജിന് പഠിതാക്കൾ അദ്ധ്യാപകദിന ആദരവ് നൽകി. ഫാത്തി മമാത നാഷണൽ കോളേജ് ലേണേഴ്സ് സപ്പോർട്ടിംഗ് സെന്ററിലെ ബി.എ മലയാളം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'മലയാളം കൂട്ടുകാരാ'ണ് അദ്ധ്യാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി ആദരവ് സംഘടിപ്പിച്ചത്. വിദ്യാർത്ഥി പ്രതിനിധികളായ കോട്ടാത്തല ശ്രീകുമാർ, അനിൽകുമാർ താഴം, അരുൺകുമാർ കുരീപ്പുഴ, ലുബിന ഫസൽ എന്നിവർ ചേർന്ന് ആദരവ് അർപ്പി​ച്ചു. യൂണിവേഴ്സറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പ്രൊ. വൈസ് ചാൻസിലർ ഡോ.എസ്.വി.സുധീർ, സിൻഡിക്കേറ്റ് മെമ്പർമാരായ അഡ്വ. ബിജു കെ.മാത്യു, ഡോ.സി. ഉദയകല, രജിസ്ട്രാർ ഡോ. ഡിംപി വി.ദിവാകരൻ, പരീക്ഷ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് എന്നിവർ പങ്കെടുത്തു.