 
കൊല്ലം: പെട്രോളിയം ഗ്യാസ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ വർദ്ധിപ്പിച്ച വേതനവും അരിയറും ഓണത്തിനു മുൻപ് നൽകണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിനു മുൻപ് തീരുമാനം ഉണ്ടായില്ലെങ്കിൽ ഓണം കഴിഞ്ഞ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തോമസ് കണ്ണടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാരായ കെ.കെ. ഇബ്രാഹിം കുട്ടി, സി.കെ. ഹരിദാസൻ ചേളാരി, ഐ.എൻ.ടി.യു.സി ജില്ല ട്രഷറർ അൻസാർ അസിസ്, ജില്ലാ ജനറൽ സെക്രട്ടറി എസ്. നാസറുദീൻ, ബി. ശങ്കരനാരായണ പിള്ള, പോൾസൻ പീറ്റർ, മൈലക്കാട് സുനിൽ, വിനോദ് പാരിപ്പള്ളി എന്നിവർ സംസാരിച്ചു.