photo
കോട്ടാത്തല പണയിൽ ശ്രീഭവനിൽ(പനങ്ങാട്ട്) സി.ആർ.ശരത് ചന്ദ്രന്റെ ബന്ദിത്തോട്ടത്തിലെ വിളവെടുപ്പ്

കൊട്ടാരക്കര: മറുനാടൻ പൂക്കൾ വേണ്ട, ഈ ഓണത്തിന് പൂക്കളമൊരുക്കാൻ കോട്ടാത്തലയുടെ ബന്ദിപ്പൂക്കൾ!. കോട്ടാത്തല പണയിൽ ശ്രീഭവനിൽ(പനങ്ങാട്ട്) സി.ആർ.ശരത് ചന്ദ്രന്റെ ബന്ദിത്തോട്ടത്തിലെ വിളവെടുപ്പ് നാട്ടുകാർ ആഘോഷമാക്കി. ഇന്നലെ രാവിലെ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് പൂക്കളിറുത്ത് ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ആദ്യ വില്പന നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.രാജേഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, അസി.ഡയറക്ടർ ജയശ്രീ, നെടുവത്തൂർ കൃഷി ഓഫീസർ സാജൻ, ഗ്രാമപഞ്ചായത്തംഗം എസ്.ത്യാഗരാജൻ, അസി.കൃഷി ഓഫീസർ രാജേഷ് ചന്ദ്ര, കോട്ടാത്തല ശ്രീകുമാർ, ജഗദീഷ്, രാജി എന്നിവർ പങ്കെടുത്തു.