കൊട്ടാരക്കര: പിണറായി വിജയൻ രാജിവെയ്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബ്ളോക്ക് പ്രസിഡന്റ് കെ.ജി. അലക്സ്, ബേബി പടിഞ്ഞാറ്റിൻകര, ബ്രിജേഷ് ഏബ്രഹാം, ആർ.രശ്മി, പാത്തല രാഘവൻ, കണ്ണാട്ട് രവി, കോശി കെ ജോൺ, വേണു അവണൂർ, പവിജ പത്മൻ, നെല്ലിക്കുന്നം സുലോചന , ശോഭ പ്രശാന്ത്, ജെസ്സിം, എം.അമീർ, റോയി മലയിലഴികം, സാംസൺ വാളകം തോമസ് പണിക്കർ എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു.