photo
എസ്.എൻ.ഡി. പി യോഗം കുന്നത്തൂർ യൂണിയനിലെ യൂത്തുമൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന അദ്ധ്യാപകരെ ആദരിക്കൽ കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : എസ്.എൻ.ഡി .പി യോഗം കുന്നത്തൂർ യൂണിയനിലെ യുണിയൻ യൂത്തുമൂവ്മെന്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ യൂണിയന്റെ പരിധിയിലുള്ള 38 ശാഖകളിലെയും 70 വയസിന് മുകളിലുള്ള 100 ഓളം അദ്ധ്യാപകരെ വീട്ടിലെത്തി ആദരിച്ചു . 4067-ാം നമ്പർ ശാസ്താംകോട്ട ടൗൺ ശാഖയിൽ നടന്ന ആദരവ് കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ശാഖയിലെ റിട്ടയേർഡ് അദ്ധ്യാപക ദമ്പതികളായ ശിശുപാലനെയും രാധയെയും ആദരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി. ബേബികുമാർ, ശാഖാ പ്രസിഡന്റ് എസ്.രമേശൻ, സെക്രട്ടറി എസ്.ദീപു, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ആർ. രാജേഷ്, സെക്രട്ടറി ആർ. രാജീവ്, കേന്ദ്ര കമ്മിറ്റി അംഗം ബിനീഷ് ബാലചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ മഹേന്ദ്രൻ,വിഷ്ണു, സജിത്ത്, ആദർശ് എന്നിവർ പങ്കെടുത്തു.