 
കൊല്ലം: കൈതക്കുഴി ഗവ.എൽ.പി.എസിൽ കുട്ടികളുടെ സംഘാടനത്തിൽ മുതിർന്ന പൂർവ അദ്ധ്യാപകരെ ആദരിച്ചു. വി.അലക്‌സാണ്ടർ, സിൽവിയ ജോർജ്ജ്, മറിയാമ്മ, ജോൺ തോമസ്, ചിന്നമ്മ,തങ്കമണി, യശോധരൻ , ലതിക എന്നിവരെയാണ് ആദരിച്ചത്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. ഡോണ ലിബിൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ സിലീഷ് കുമാർ, വികസന സമിതി ചെയർമാൻ ചന്ദ്രശേഖരൻ പിള്ള, വിദ്യാർത്ഥികളായ അന്ന അരുൺ, ബി. പിയൂഷ് തേജ്‌വിൻ, ജൊഹാൻ ജോബിൻ, അലീന ഇയ്യോബ്, കൗശിക് അജിത്ത്, ഇവ മറിയം ജോൺ, ജിസൻ എസ്.ലാലു, എസ്. ശ്രീപാർവ്വതി, കനിഷ്ക അനു, എൽ.ലാവണ്യ എന്നിവർ സംസാരിച്ചു. മുതിർന്ന അദ്ധ്യാപകരെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. സാനിയ വിൽസൺ സ്വാഗതവും എസ്.അനാമിക നന്ദിയും പറഞ്ഞു.