കൊല്ലം: കൊട്ടിയം സിത്താര ജംഗ്ഷനിൽ ട്രാൻ. ബസും കാറും കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നു വന്ന ഓർഡിനറി ബസ് ആളിനെ കയറ്റവേ പിന്നാലെ വന്ന കാർ നിറുത്തി. അതിനു പിന്നിൽ അമിതവേഗത്തിലെത്തിയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ കാർ ഓർഡിനറി ബസിൽ ഇടിച്ചു. ആർക്കും പരിക്കില്ല. അപകടത്തിൽ ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങളുടെ നീണ്ടിനര കൊട്ടിയം ജംഗ്ഷൻ മുതൽ ഇത്തിക്കരപാലം വരെ നീണ്ടു. സ്കൂൾ വാഹനങ്ങളും അബുലൻസുകളും കുരുക്കിൽപ്പെട്ടു.