തൊടിയൂർ: നല്ല അദ്ധ്യാപകർ സമൂഹത്തിന് ലഭിച്ച വരദാനമാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ. വിദ്യാഭ്യാസത്തിന്റെ മേന്മ കാത്ത് സൂക്ഷിക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിലും അദ്ധ്യാപകർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ചാച്ചാജി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച വിവിധ സ്കൂളുകളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ചടങ്ങിൽ പി.ടി.എ ചെയർമാൻ ഷാജി മാമ്പള്ളി അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ഐ. ഇബ്രാഹിംകുട്ടി, പി.കെ.രാധാമണി,പി.കെ. ലീലാമണി എന്നിവരെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ.സനജൻ, സ്റ്റാഫ് സെക്രട്ടറി എസ്.ഷംന എന്നിവർ സംസാരിച്ചു.