തൊടിയൂർ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ച 4 അംബേദ്‌ക്കർ ഗ്രാമങ്ങളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 3 പട്ടികജാതി നഗറുകളിലെ അംബേദ്ക്കർ ഗ്രാമ പദ്ധതിയുടെ നിർമ്മാണ പുരോഗതി ചർച്ച ചെയ്യാൻ സി. ആർ. മഹേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. തൊടിയൂർ ഗ്രാമപഞ്ചായത്തിലെ മഹാദേവർനഗർ, തഴവ ഗ്രാമപഞ്ചായത്തിലെ പാവുമ്പ ആലുവിളനഗർ, കരുനാഗപ്പള്ളി നഗരസഭയിലെ കേശവപുരം ഐ.എച്ച്.ഡി.പി നഗർ എന്നീ ഗ്രാമപദ്ധതികളുടെ അവലോകനമാണ് നടന്നത് .
വികസന പദ്ധതികൾ
ഓരോ പട്ടികജാതി നഗറിനും ഒരു കോടി രൂപയുടെ ഭവന നിർമ്മാണം
ഭവനങ്ങളുടെ അറ്റകുറ്റപ്പണി,
ഓടകളുടെ നിർമ്മാണം
വായനശാല, സാംസ്കാരിക കേന്ദ്രം ഉൾപ്പെടെയുള്ള പൊതു കെട്ടിടങ്ങളുടെ നിർമ്മാണം
റോഡുകളുടെ നിർമ്മാണം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം
പ്രവർത്തികൾ പൂർത്തീകരിച്ചത്
തൊടിയൂർ മഹാദേവർ നഗർ
90 %
കരുനാഗപ്പള്ളി ഐ.എച്ച്. ഡി.പി നഗർ
30 %
പാവുമ്പ ആലുവിള നഗർ
50 %
അവലോകന യോഗം
നിർമ്മാണ ചുമതല നിർമ്മിതി കേന്ദ്രത്തിനാണ്. മഹാദേവർ പട്ടികജാതി നഗറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരീക്കണമെന്നും മറ്റു രണ്ട് അംബേദ്ക്കർ ഗ്രാമത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നുമാസത്തിനകം പൂർത്തീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. തൊടിയൂർ ശംഭുവള്ളി നഗറിന്റെ മോണിറ്ററിംഗ് സമിതി യോഗം ചേരുന്നതിനും നിർദ്ദേശിച്ചു. നിർമ്മാണ പ്രവർത്തികളുടെ ചുമതലയുള്ള നിർമ്മിതി കേന്ദ്രം ജില്ലാ ജനറൽ മാനേജർ ഗീതാ പിള്ള, നഗരസഭ കൗൺസിലർ സുഷ അലക്സ്,പട്ടികജാതി വികസന ഓഫീസർ മഞ്ജു, സൈറ്റ് എൻജിനീയർമാർ, എസ്.സി പ്രമോട്ടർമാർ,മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.